Image

നിത്യ രാമനു ലോസ് ഏഞ്ജലസ് സിറ്റി കൺട്രോളറുടെ പിന്തുണ (പിപിഎം)

Published on 18 July, 2026
നിത്യ രാമനു ലോസ് ഏഞ്ജലസ് സിറ്റി കൺട്രോളറുടെ പിന്തുണ (പിപിഎം)

ലോസ് ഏഞ്ജലസ് സിറ്റി മേയർ മത്സരത്തിൽ ഡെമോക്രാറ്റ് നിത്യ രാമനെ സിറ്റി കൺട്രോളർ കെന്നെത് മെജിയ എൻഡോഴ്സ് ചെയ്തു. സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്തവുമുള്ള സ്വതന്ത്രയായ നേതാവാണ് രാമനെന്നു മെജിയ പറഞ്ഞു.

2023ൽ സിറ്റി പോലീസ് വകുപ്പ് ഉണ്ടാക്കിയ $1 ബില്യൺ ലേബർ കോൺട്രാക്റ്റ് നഗരത്തെ പാപ്പരാക്കുമെന്നു താൻ പറഞ്ഞത് ഇപ്പോൾ സംഭവിച്ചെന്നു മെജിയ ചൂണ്ടിക്കാട്ടി. അന്ന് ആ കോൺട്രാക്ടിനെ എതിർത്തയാളാണ് രാമൻ.

പൊതു പണം ചെലവഴിക്കുന്നതിൽ കൂടുതൽ നിയന്ത്രണം വേണമെന്ന രാമന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നു മെജിയ പറഞ്ഞു.

രാമൻ പി എ സി സംഭാവനകൾ വാങ്ങാറില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷിപ്‌ത താത്പര്യക്കാരെ അകറ്റി നിർത്താൻ അവർക്കു കഴിയും. 2020ൽ സിറ്റി കൗൺസിൽ അംഗത്തെ തോൽപിക്കാൻ രാമനു കഴിഞ്ഞത് ജനങ്ങൾ അവരുടെ വ്യത്യസ്ത സമീപനം അംഗീകരിച്ചതിന്റെ തെളിവാണ്.

മേയർ കാരൻ ബാസിനെതിരെ നവംബർ 3 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാമൻ കടുത്ത മത്സരമാണ് നേരിടുന്നത്.

Los Angeles City Controller endorses Nithya Raman

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക