Image

ഹാമില്‍ട്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് ഇന്ത്യന്‍ വംശജന്‍; കൊലപാതകമെന്ന് പോലീസ്‌

Published on 17 July, 2026
ഹാമില്‍ട്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് ഇന്ത്യന്‍ വംശജന്‍; കൊലപാതകമെന്ന് പോലീസ്‌

ടൊറന്റോ: ഒന്റാരിയോയിലെ ഹാമില്‍ട്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ തരണ്‍പ്രീത് സിങ് സിദ്ധു ആണ് മരിച്ചത്്. ഇരുപത്തിയൊമ്പത് വയസുകാരനായ തരണ്‍പ്രീത് ബ്രാംപ്ടണിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ ഫ്രൂട്ട്ലാന്‍ഡ് റോഡിന് സമീപമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചല്ല ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും, മറ്റൊരിടത്തുവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെക്കൊണ്ടിട്ടതാവാമെന്നാണ് പൊലീസ് നിഗമനം. ഇന്ത്യയില്‍ നിന്ന് 2022ലാണ് തരണ്‍പ്രീത് സിങ് കാനഡയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് ബ്രാംപ്ടണിലും ഹാലിഫാക്‌സിലുമായി താമസിച്ച് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഹാമില്‍ട്ടണ്‍ പോലീസും പീല്‍ റീജിയണല്‍ പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. തരണ്‍പ്രീത് സിങുമായി അടുത്തിടെ ബന്ധപ്പെടുകയോ ഇദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുകയോ ചെയ്യുന്നവര്‍ ഉടന്‍ തന്നെ വിവരങ്ങള്‍ കൈമാറണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. കൂടാതെ, മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, ഡാഷ്‌ക്യാം റെക്കോര്‍ഡിങുകള്‍, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ ലഭ്യമാക്കാനും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക