
രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ കർശനമായി കൈകാര്യം ചെയ്യുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീതു നൽകി. ഇല്ലീഗലായി അമേരിക്കയിൽ ട്രക്ക് ഓടിക്കുന്നവർക്കു പകരം സൈന്യത്തിൽ നിന്നു വിരമിച്ചവരെ നിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പെൻസിൽവേനിയ ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ സമ്മിറ്റിൽ സംസാരിച്ച ട്രംപ്, സ്റ്റേറ്റ് ട്രൂപ്പർ മൈക്കൽ പഹിരാ ഉൾപ്പെട്ട മാരകമായ അപകടത്തിൽ പ്രതി ഇല്ലീഗൽ ട്രെക്ക് ഡ്രൈവർ ആയിരുന്നുവെന്നു ചൂണ്ടിക്കാട്ടി.
അവർ ഒട്ടേറെപ്പേരെ കൊല്ലുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അക്കൂട്ടരെ റോഡുകളിൽ നിന്നു നീക്കം ചെയ്യുമെന്ന് ഉറപ്പു നൽകി. "അവർക്കു റോഡ് സൈനുകൾ വായിക്കാൻ അറിയില്ല. പലരും ലഹരി മരുന്നോ മദ്യമോ കഴിച്ചാണ് ജോലി ചെയ്യുന്നത്. അവർ വാഹനം ഓടിക്കാൻ പാടില്ല.
"ഇല്ലീഗലായി വന്നവരെ നമുക്കു വേണ്ട. അവർക്കു പകരം മുൻ സൈനികരെ ഞങ്ങൾ ഇറക്കും."
സൈന്യത്തിനു വേണ്ടി ഹെവി വാഹനങ്ങൾ ഓടിച്ച ഏതു അമേരിക്കക്കാരനും കൊമേർഷ്യൽ ലൈസൻസ് നൽകുമെന്ന് ട്രംപ് ഉറപ്പു നൽകി.
Trump targets illegal immigrant truck drivers