Image

ഒരു മാസത്തിനിടെ പ്രിയദർശിനി സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 3.96 കോടി സ്ത്രീകൾ; കെഎസ്ആർടിസി

Published on 17 July, 2026
ഒരു മാസത്തിനിടെ പ്രിയദർശിനി സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 3.96 കോടി സ്ത്രീകൾ; കെഎസ്ആർടിസി

കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ പറയുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കെഎസ്ആർടിസിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ശരാശരി 6.48 ലക്ഷമായിരുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഇത് 12.78 ലക്ഷമായി ഉയർന്നുവെന്നും കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക