Image

കൂടംകുളം ആണവ റിയാക്ടർ ഡാറ്റ ചോർന്നിട്ടില്ല; സൈബറാക്രമണം തടഞ്ഞുവെന്ന് കേന്ദ്രമന്ത്രി

Published on 17 July, 2026
കൂടംകുളം ആണവ റിയാക്ടർ ഡാറ്റ ചോർന്നിട്ടില്ല; സൈബറാക്രമണം തടഞ്ഞുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കൂടംകുളം ആണവനിലയത്തിലെ ഡാറ്റ ചോർന്നിട്ടില്ലെന്ന് കേന്ദ്ര കേന്ദ്ര ശാസ്ത്ര സാങ്കേതിക, ആണവോർജ്ജ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. രാജ്യത്തെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളത്തെ ചില യൂണിറ്റുകളുമായി ബന്ധപ്പെട്ട ഡാറ്റ ചോർന്നുവെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് വ്യക്തത വരുത്തി മന്ത്രി രംഗത്ത് വന്നത്. ഒരു തരത്തിലുള്ള ഡാറ്റാ ചോർച്ചയും ഉണ്ടായിട്ടില്ലെന്നും അതിൽ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേൾഡ് ലീക്സ്' ( World Leaks ) എന്ന ഒരു ഹാക്കർ ഗ്രൂപ്പ് കൂടംകുളം ആണവനിലയ വിവരങ്ങൾ ഹാക്ക് ചെയ്ത് കവർന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇവർ കൂടംകുളത്തെ നിരവധി ഫയലുകൾ ചോർത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. 'ഡാർക്ക് വെബിൽ' ഈ ഡാറ്റ ഇവർ പ്രചരിപ്പിക്കുകയും ചെയ്തു.

അതെസമയം ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഭാഗങ്ങളെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥിരീകരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക