
വിദേശത്തുളള തീവ്രവാദി-ഭീകരവാദി ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുള്ളവർക്കു വിസ തടയുമെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അറിയിച്ചു. ഇതു നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ 67 രാജ്യങ്ങളുടെ പ്രതിനിധികളുമായി റുബിയോ ചർച്ച ചെയ്തു.
ആഗോള രാഷ്ട്രീയ ഭീകരവാദം വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നു ട്രംപ് ഭരണകൂടം പറയുന്നു.
ഭീകരവാദത്തെ പിന്തുണച്ചിട്ടുള്ളവർ, അക്രമാസക്തമായ ക്രിമിനൽ കുറ്റങ്ങളെ പിന്തുണച്ചവർ, സാമ്പത്തിക അട്ടിമറിക്കു കൂട്ടു നിന്നവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ പെട്ട വിദേശിയർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിപ്പിൽ പറഞ്ഞു.
വെസ്റ്റേൺ ഹെമിസ്ഫിയർ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 60 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റുബിയോ പറഞ്ഞു: തീവ്ര ഇടതുപക്ഷം തുടങ്ങിവച്ച രാഷ്ട്രീയ അക്രമത്തെ നേരിടുന്നത് ഓരോ രാജ്യത്തിന്റെയും പ്രാഥമിക ചുമതലയാണ്. "ഭീകരവാദത്തെ എതിർക്കുമ്പോഴും ദീർഘകാലമായി തീവ്രവാദി അക്രമവും ഇടതുപക്ഷ അതിക്രമവും നമ്മൾ അവഗണിച്ചിട്ടുണ്ട്. അതു നമ്മൾ ഗൗരവമായി എടുക്കണം."
നാലു തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ യുഎസ് ഇക്കാര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവരുടെ സമ്പത്തിന്റെ ഉറവിടം സംബന്ധിച്ച് വിവരം നൽകിയാൽ $10 മില്യൺ വരെ പ്രതിഫലം നൽകും.
US unveils visa curbs on far-left groups