Image

യുഎസ് സന്ദർശനം റദ്ദാക്കി നെതന്യാഹു

Published on 16 July, 2026
യുഎസ് സന്ദർശനം റദ്ദാക്കി നെതന്യാഹു

ജറുസലേം: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ അനുസ്മരണ ചടങ്ങുകൾ മാറ്റി വച്ചതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ യുഎസ് സന്ദർശനം റദ്ദാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശനിയാഴ്ച അമേരിക്കയിലേയ്ക്ക് തിരിക്കാനിരുന്ന നെതന്യാഹു ചൊവ്വാഴ്ച വരെ അവിടെ തുടരാനും ലിൻഡ്സെ ഗ്രഹാമിന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് തീരുമാനിച്ചിരുന്നതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രയേലിന്‍റെ ഏറ്റവും ശക്തനായ പിന്തുണക്കാരനും ഇറാന്‍റെ കടുത്ത വിമർശകനുമായിരുന്ന സെനറ്റർ ലിന്ഡ്സെ ഗ്രഹാം കഴിഞ്ഞയാഴ്ചയാണ് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചത്.

തീവ്ര നിലപാടുകാരനായ യുഎസ് സെനറ്ററെ തന്‍റെ അടുത്ത സുഹൃത്തെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഒപ്പം അമേരിക്ക-ഇസ്രയേൽ ബന്ധം ശക്തമാക്കുന്നതിലും ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്കിനെ നെതന്യാഹു ആദരവോടെ സ്മരിക്കുകയും ചെയ്തു.അനുസ്മരണ ചടങ്ങുകൾ മാറ്റി വച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി സന്ദർശനത്തിൽ നിന്നു പിന്മാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക