
അർജന്റീനയെ ഫിഫ സഹായിച്ചു എന്ന ആരോപണത്തിനു ലയണൽ മെസി മറുപടി പറയുന്നു: "ഞങ്ങളുടെ വിജയം വെറും യാദൃശ്ചികമല്ല."
വേൾഡ് കപ്പ് 2026 ഫൈനലിൽ എത്തുമ്പോൾ ലോകത്തെ മികച്ച ടീമുകളിൽ ഒന്നാണെന്നു അർജന്റീന തെളിയിച്ചിട്ടുണ്ടെന്നു ഇതിഹാസ താരം പറഞ്ഞു.
റഫറിമാർ അർജന്റീനയെ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം മെസി തള്ളി. "നാലു വർഷമായി ഞങ്ങളാണ് ഏറ്റവും മികച്ച ടീം. ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടില്ലെങ്കിലെന്താ. ഒരിക്കൽ കൂടി ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ച രണ്ടു ടീമുകളിൽ ഒന്നായി.
“ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. തുടർച്ചയായി രണ്ടു വേൾഡ് കപ്പ് ഫൈനലിൽ എത്തുന്നതു ചെറിയ കാര്യമല്ല.”
വിജയം ഡിയാഗോ മറഡോണയ്ക്കു സമർപ്പിച്ച മെസി പറഞ്ഞു: "ഒരു സംശയവും വേണ്ട, ഡിയാഗോ അങ്ങ് മുകളിൽ ഇരുന്നു ഈ വിജയം കണ്ടു സന്തോഷിക്കുന്നുണ്ടാവും."
അഹങ്കാരമല്ല, അഭിമാനമെന്നു സ്കലോണി
അർജന്റീനയുടെ മുന്നേറ്റത്തിൽ അഭിമാനമുണ്ടെന്നു പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. "എന്റെ ടീം എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ എത്ര മികച്ചവരാണ് എന്നെനിക്കു വിവരിക്കാനാവില്ല."
ഇംഗ്ലണ്ടിനെതിനെതിരെ സെമിയിൽ ഉജ്വല വിജയം നേടിയപ്പോൾ സ്കലോണി പറഞ്ഞു: "എനിക്കു വാക്കുകളില്ല, വാക്കുകളില്ല. ഞങ്ങളുടെ രാജ്യത്തിന് എന്തൊരു അഭിമാനമാണിത്.
"ഈ കളിക്കാർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നത് എനിക്കു പറയാൻ ബുദ്ധിമുട്ടാണ്. അവിശ്വസനീയം. അഹങ്കാരമല്ല ഈ പറയുന്നത്, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു വരുന്ന അഭിമാനമാണ്.
"ഞങ്ങളെ വിജയിക്കാൻ സഹായിച്ച ആരാധകർക്കും ഏറെ നന്ദി."
സമ്മർദം ഏറുമ്പോഴാണ് അർജന്റീനയുടെ കളി മെച്ചപ്പെടുന്നതെന്നു സ്കലോണി നിരീക്ഷിച്ചു. ഫുട്‍ബോൾ തന്ത്രങ്ങളുടെ കളിയാണ്, മനോഹരമായി കളിക്കുകയും വേണം."
Messi slams critics after reaching WC final