Image

ഇറാനെ നിരന്തരം ആക്രമിച്ചാൽ ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ലെന്നു വാൻസ്‌ (പിപിഎം)

Published on 16 July, 2026
ഇറാനെ നിരന്തരം ആക്രമിച്ചാൽ ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ലെന്നു വാൻസ്‌ (പിപിഎം)

ഇറാനെതിരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നാൽ ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയില്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ തുറന്നടിച്ചു. ചർച്ചയാണ് ആവശ്യമെന്നു ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇസ്രയേലി ഗവൺമെന്റിലെ ചിലർ യുദ്ധം നിരന്തരം തുടർന്നു പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നു വിമർശിക്കയും ചെയ്തു.  

ഇറാനെ ചുട്ടു കളയും എന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ട്രംപ് ആക്രമണം കടുപ്പിച്ചപ്പോഴാണ് വാൻസിന്റെ ഈ പ്രസ്താവന.

നയതന്ത്രവും സാമ്പത്തിക സമ്മർദവും സൈനിക ശേഷിയും കൂടി ചേർത്താണ് ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതു തടയാൻ യുഎസ് ശ്രമിക്കുന്നതെന്ന് വാൻസ്‌ ചൂണ്ടിക്കാട്ടി. ഹോർമുസിൽ കൂടി ഊർജനീക്കം തടസമില്ലാതെ നടക്കുകയും വേണം.

"സൈന്യം ഒരായുധമാണ്, നയതന്ത്രം മറ്റൊന്നും," ജോ റോഗൻ എക്സ്പീരിയൻസിൽ വൈസ് പ്രസിഡന്റ് പറഞ്ഞു. "അതു കൊണ്ടു നമ്മൾ സംസാരിച്ചു പ്രശ്നം  കണ്ടെത്തണം."

യുദ്ധത്തിനു താൻ ആദ്യം എതിരായിരുന്നുവെന്നു വാൻസ്‌ സമ്മതിച്ചു. എന്നാൽ വി പി എന്ന നിലയ്ക്കു പ്രസിഡന്റിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന ചുമതല തനിക്കുണ്ട്.

ഇറാന്റെ അണ്വായുധ സാദ്ധ്യതകൾ അവസാനിച്ചെന്നു വാൻസ്‌ പറഞ്ഞു. ഹോർമുസിൽ ആഗോള ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ആവശ്യമായ ചരക്കു നീക്കം നടക്കുന്നുമുണ്ട്.

ചർച്ചയെ എതിർക്കുന്ന യുഎസ് 'തീവ്രവാദി'കളെ അദ്ദേഹം അപലപിച്ചു. അവർക്കു യുദ്ധം മാത്രം മതി. എന്നാൽ യുദ്ധം അന്തിമ പരിഹാരം കണ്ടെത്താൻ സഹായിക്കുന്നില്ല.

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ യുഎസ് സൈനികരെ അയക്കില്ലെന്നു വാൻസ്‌ പറഞ്ഞു. ലിബിയയിൽ ഉണ്ടായ ദുരന്തം അദ്ദേഹം ഓർമിച്ചു.

ഇസ്രയേലിൽ ചിലർ യുഎസ് ജനാഭിപ്രായം ഇറാൻ യുദ്ധം തുടരുന്നതിനു അനുകൂലമായി തിരിക്കാൻ ശ്രമിക്കയാണെന്നും വാൻസ്‌ പറഞ്ഞു. "അനന്തമായി യുദ്ധം ചെയ്യണം എന്നാണ് അവരുടെ ആഗ്രഹം."

Vance warns against endless Iran bombing

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക