
ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്ക് $5 മില്യൺ സംഭാവന നൽകി. രാമസ്വാമിയെ പിന്തുണയ്ക്കുന്ന വി-പാക് (V-PAC) എന്ന സൂപ്പർ പാക്ക് വഴിയാണ് മെയ് മാസത്തിൽ ഈ തുക കൈമാറിയത്.
ഡോണൾഡ് ട്രംപിന്റെ 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി'യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ മാറ്റിവച്ചാണ് മസ്ക് ഇപ്പോൾ രാമസ്വാമിക്ക് വൻ തുക നൽകി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെമോക്രാറ്റ് ആമി ആക്ടനെതിരെ മത്സരിക്കുന്ന രാമസ്വാമി സ്വന്തം പ്രചാരണത്തിനായി ഇതിനോടകം $25 മില്യൺ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് ($20 മില്യൺ), ബിൽ ആക്മാൻ ($1 മില്യൺ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ നൽകി.