
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പന് ആശ്വാസം. കേസില്‍ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഇരുപക്ഷവും കോടതിക്ക് പുറത്ത് വച്ച് വിഷയം ഒത്തുതീര്‍ത്തതായി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
പരാതിക്കാരന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ടെന്നിയെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് കോടതി അനുമതി നല്‍കിയത്. കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.