
പത്തനംതിട്ട ; റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര്‍ – സ്റ്റേ എലൈവ്’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 2936 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 662 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
2026 ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നതിനും അപകടമരണങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇതിലുടെ എല്ലാ യാത്രക്കാര്‍ക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു.