
ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഭാര്യ കോടതിയിൽ നൽകിയ പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. മൂന്ന് മാസം മുമ്പ് സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച് ഭർത്താവ് അപകടമുണ്ടാക്കിയെന്നാരോപിച്ചാണ് ഭാര്യ കോടതിയിൽ സ്വകാര്യ പരാതി നൽകിയത്.
എറണാകുളം വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബ (47)യാണ് ഭർത്താവ് യൂസഫിനെതിരേ ക്രിമിനൽ കേസ് കൊടുത്തത്.
യൂസഫ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് സൈനബ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
2026 ഏപ്രിൽ 16ന് രാത്രി 9.30-ഓടെയാണ് സംഭവം.