
ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്‌ബോട്ട് സവാരിക്കായി എത്തിയത്. പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ.
കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്