Image

ഇന്ത്യൻ സോഫ്ട്‍വെയർ എൻജിനിയർ സ്കൈഡൈവിംഗ് അപകടത്തിൽ മരിച്ചു (പിപിഎം)

Published on 15 July, 2026
ഇന്ത്യൻ സോഫ്ട്‍വെയർ എൻജിനിയർ സ്കൈഡൈവിംഗ് അപകടത്തിൽ മരിച്ചു (പിപിഎം)

ഇന്ത്യക്കാരനായ സോഫ്ട്‍വെയർ എൻജിനിയർ മണി ചന്ദ്ര ഗദ്ദം (28) മാസച്യുസെറ്റ്സിലെ ഓറഞ്ചിൽ സ്കൈഡൈവിംഗ് അപകടത്തിൽ മരിച്ചു. ബോസ്റ്റണിൽ ജീവിച്ചിരുന്ന യുവാവ് തിങ്കളാഴ്ചയാണ് ജംടൗൺ സ്കൈഡൈവിംഗിൽ വച്ച് അപകടത്തിൽ പെട്ടത്.

അപ്രതീക്ഷിതമായി ശക്തമായ കാറ്റിൽ പെട്ട  ഗദ്ദം 30 അടിയോളം താഴ്ചയിലേക്കു വീണെന്ന് അധികൃതർ അറിയിച്ചു. അത്തോൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കു മരണം സംഭവിച്ചിരുന്നു.

സംസ്കാരം ഉൾപ്പെടെയുള്ള ചെലവുകൾക്കായി ഗോഫണ്ട്മി കാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്. അസാമാന്യ കഴിവും കാരുണ്യവുമുള്ള അധ്വാനിയായ യുവാവ് ആയിരുന്നു   ഗദ്ദം എന്നു സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി ഓഫ് മാസച്ചുസെറ്സിൽ നിന്നു മാസ്റ്റേഴ്സ് എടുത്ത അദ്ദേഹം അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്.

Indian software engineer dies in skydiving accident

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക