
ഇന്ത്യയിൽ അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി കെന്റക്കി ബർബൺ വിസ്‌കി ഊർജിതമായി വിൽക്കാൻ ആലോചന. യുഎസ് കോൺഗ്രസിൽ സ്റ്റേറ്റ്, കോമേഴ്‌സ് വകുപ്പുകളുടെ സംയുക്ത ഹിയറിങ്ങിലാണ് കെന്റക്കിയിൽ നിന്നുള്ള കോൺഗ്രസ് അംഗം ആൻഡി ബാർ ഈ വിഷയം ഉന്നയിച്ചത്.
ഇന്ത്യക്കാർ വിസ്കി പ്രിയരാണെന്നു ഇന്ത്യയിലെ അംബാസഡർ സെർജിയോ ഗോർ, ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തിയ ബാർ പറഞ്ഞു.
ബർബൺ വിൽപന കൂട്ടാൻ അതിനെ 'സ്വാതന്ത്ര്യ പ്രതീകമായി' കാണാമെന്ന വാദം ബാർ കൊണ്ടുവന്നു. സ്കോച് വിസ്കി കോളനി വാഴ്ചയുടെ പ്രതീകമാണ് എന്നതാണ് മറുവശം.
മദ്യത്തിനു കൂറ്റൻ വിപണിയാണ് ഇന്ത്യ. അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ അതൊരു വിഷയവുമാണ്. ബർബൺ ഉത്പാദിപ്പിക്കാൻ 51% ചോളം ഉപയോഗിക്കുന്നു.
US eyes India market for Kentucky Bourbon