
ഇറാഖിൽ ഏകാധിപതി സദ്ദാം ഹുസൈൻ സർവം സംഹാരിയായ മാരകായുധങ്ങൾ (ഡബ്ലിയു എം ഡി) വികസിപ്പിക്കുന്നതു തടയാൻ എന്ന ന്യായം പറഞ്ഞു 23 വർഷം മുൻപ് അവിടെ ആക്രമണം നടത്തിയ യുഎസ് സെപ്റ്റംബർ 30നകം അവിടന്നു പിൻവാങ്ങുമെന്നു അറിയിപ്പ്.
സദ്ദാം ഹുസൈനെ വധിച്ച ശേഷം ഇറാഖിൽ മാരകായുധങ്ങൾ കണ്ടെത്തിയില്ലെന്നു സമ്മതിച്ച യുഎസ് പിന്നീട് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ വേട്ടയാടുന്ന ദൗത്യം തുടർന്നു.
ചൊവാഴ്ച്ച ഇറാഖി പ്രധാനമന്ത്രി അലി അൽ സൈദിയുമൊത്ത് മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് ട്രംപ് ആണ് പിന്മാറ്റം പ്രഖ്യാപിച്ചത്. ഇറാഖിൽ ഇനി യുഎസ് സാന്നിധ്യം അത്യാവശ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.
യുഎസ് സേന സെപ്റ്റംബർ 30നു ഇറാഖ് വിടുമെന്നു സൈദി വ്യക്തമാക്കി. എന്നാൽ യുഎസ് കമ്പനികൾ അവിടെ തുടർന്നും പ്രവർത്തിക്കും. പെട്രോളിയം കമ്പനികൾക്കാണ് അവിടെ സാന്നിധ്യമുള്ളത്.
ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വളരെ വലുതാണെങ്കിലും യുഎസ് സൈന്യത്തെ അവിടെ ഇനി ആവശ്യമില്ലെന്നു ട്രംപ് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നടപടികൾ അവസാനിപ്പിച്ചു പിന്മാറാൻ 2024ൽ ഉണ്ടാക്കിയ തീരുമാനം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നു സൈദി പറഞ്ഞു.
ബൈഡൻ ഭരണകൂടം ആ കരാർ ഒപ്പുവച്ച ശേഷം യുഎസ് സേനയുടെ വലിയൊരു ഭാഗം ഇറാഖ് വിട്ടു. അതിനു മുൻപ് ഒബാമ ഭരിക്കുമ്പോൾ ഗണ്യമായ പിന്മാറ്റം നടന്നിരുന്നുവെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിന്റെ ഏതാനും ഭാഗങ്ങൾ പിടിച്ചതോടെ യുഎസ് സേന തിരിച്ചെത്തിയിരുന്നു.
US troops set to leave Iraq by Sept. 30