
വിജയ് നായകനാകുന്ന ‘ജനനായകൻ’ ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാഷ്ട്രീയത്തിലേക്ക് സജീവമായി പ്രവേശിച്ച ശേഷമുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടുന്ന ചിത്രമാണ് ‘ജനനായകൻ’. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. സെൻസർ ബോർഡ് ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായൺ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.