Image

സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച പറ്റി: തിരിച്ചടികളെ നേരിട്ട് സി പി എം ശക്തമായി തിരിച്ചുവരും; എം എ ബേബി

Published on 14 July, 2026
സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച പറ്റി: തിരിച്ചടികളെ നേരിട്ട് സി പി എം ശക്തമായി തിരിച്ചുവരും; എം എ ബേബി

ന്യൂഡല്‍ഹി ; രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും സി പി എം കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തതായി ജനറല്‍ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍, പോരായ്മകള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപര്യാപ്തത തുടങ്ങിയവ ചര്‍ച്ചാ വിഷയമായി. അതത് സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ബേബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തിരിച്ചടികളെ നേരിട്ട് ശക്തമായി തിരിച്ചുവരുന്നതിനുള്ള നടപടികളുണ്ടാവും. ആവശ്യമായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. ആഗസ്റ്റിലെ അവസാനത്തെ ആഴ്ച പശ്ചിമ ബംഗാളിലും സെപ്തംബര്‍ പകുതിയോടെ കേരളത്തിലും ചേരുന്ന വിപുലമായ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടാകും.

Join WhatsApp News
Malayalee 2026-07-14 20:31:27
This poor guy is lost. Still he cannot findout the cause of the fall of Communism in Kerala, and India and world-wide. In kerala people hated your leader pinarayi. No more coummunism in Kerala,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക