
ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി വഴിപാടുകളിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. 550 കോടി രൂപയോളം വിലമതിക്കുമെന്ന് കരുതിയ 20 ടൺ വെള്ളി ഉരുക്കാനായി ക്ഷേത്ര ബോർഡ് സർക്കാരിലേക്ക് അയച്ചപ്പോഴാണ് സംഭവം പുറത്തായത്. ഈ വെള്ളി പരിശോധിച്ചപ്പോൾ, അതിൽ അഞ്ചുശതമാനം മാത്രമാണ് യഥാർത്ഥ വെള്ളിയുള്ളതെന്നും ബാക്കി 95 ശതമാനം കാഡ്മിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളാണെന്നും തെളിഞ്ഞു. ഇതോടെ ഇതിന്റെ മൂല്യം വെറും 30 കോടി രൂപയായി കൂപ്പുകുത്തി.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഭക്തർ സമർപ്പിച്ചതാണോ അതോ വഴിപാടുകളിൽ ഉദ്യോഗസ്ഥർ തിരിമറി നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ മാസം 29-നകം അന്വേഷണ റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ ഹാജരാക്കാനാണ് നിർദേശം.
അഭിഭാഷകനായ ദീപക് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ