Image

ഇറാന്‍റെ 'ഐആര്‍ജിസി' യെ യുകെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നു

Published on 14 July, 2026
ഇറാന്‍റെ 'ഐആര്‍ജിസി' യെ  യുകെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നു

ലണ്ടന്‍: ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയും (ഐആര്‍ജിസി) ടെഹ്റാനുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പായ ഐഎംസിആറിനെയും (ഇസ്‌ലാമിക് മൂവ്മെന്‍റ് ഒഫ് കംപാനിയന്‍സ് ഒഫ് ദി റൈറ്റ്) നിരോധിക്കാനൊരുങ്ങി യുകെ. ഈ ആഴ്ച പാര്‍ലമെന്‍റ് അനുമതി നല്‍കിയാല്‍ നിരോധിത ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി മാറും. കൂടാതെ അവര്‍ക്കുവേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിയും വരും.

ഐആര്‍ജിസിയെയും ഐഎംസിആറിനെയും നിരോധിക്കാന്‍ പോവുകയാണെന്ന് ബ്രിട്ടന്‍റെ ആഭ്യന്തരകാര്യ മന്ത്രി ആഞ്ചല ഈഗിള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. ബ്രിട്ടനില്‍ ജീവന് ഭീഷണിയായി മാറുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഐആര്‍ജിസി നടത്തുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക