
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ വെച്ച് നടക്കും. വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലിനാണ് പേര് നിര്‍ദേശിക്കേണ്ടത്.
9074594578 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ.
ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ഒറ്റ സന്ദേശത്തിൽ അയക്കുകയാണ് വേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15ന് വൈകുന്നേരം മൂന്ന് മണിവരെയാണ്. വിജയിക്ക് ആലപ്പുഴ മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2251349 - എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.