
സിംഗപ്പൂര്‍ : ഇറാനിയന്‍ തുറമുഖങ്ങളില്‍ യു എസ് നാവിക ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണവിലയില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധന. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഉടലെടുത്ത യു എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ബ്രെന്റ് ഓയില്‍ ഫ്യൂച്ചറുകള്‍ ബാരലിന് 9.1 ശതമാനം ഉയര്‍ന്ന് 82.90 ഡോളറിലെത്തി. യു എസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റും 9.1 ശതമാനം ഉയര്‍ന്ന് ബാരലിന് 77.87 ഡോളറിലെത്തി.