
മന്ത്രിമാരായ സി.പി ജോൺ, പിസി വിഷ്ണുനാഥ് എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചപ്പോൾ
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ മുംബൈയിൽ എത്തിച്ച മൃതദേഹം അവിടെ നിന്നുമാണ് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. വിയറ്റ്നാമിൽ ഉണ്ടായ ബോട്ടപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്(57) ഭാര്യ ലോവേനി തോമസ്( 56) എന്നിവരാണ് മരിച്ച ത്.
ഇന്നലെ രാത്രി പത്തോടെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ തുടർന്ന് മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. മന്ത്രിമാരായ സി.പി ജോൺ, പിസി വിഷ്ണുനാഥ് എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു.
വിമാനത്താവളത്തിൽ നിന്നു കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിയറ്റ്നാമിൽ ഉണ്ടായ അപകടത്തിൽ ആകെ 15 പേർ മരിച്ചതായാണ് സ്ഥിരീകരണം.
മരിച്ചവരിൽ 13 പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. 17 വിനോദ സഞ്ചാരികളും നാലു ബോട്ട് ജീവനക്കാരുമുൾപ്പടെ 21പേരെ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.