
യെമെനിൽ സൗദി പിന്തുണയും അന്താരാഷ്ട്ര അംഗീകാരവുമുള്ള ഭരണകൂടവും രാജ്യത്തിൻറെ 60 ശതമാനത്തോളം നിയന്ത്രിക്കുന്ന ഹൂത്തി കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു മേഖല കൂടി സംഘര്ഷഭരിതമായി.
ഹൂത്തികളെ പല്ലും നഖവും നൽകി സഹായിക്കുന്ന ഇറാന്റെ വിമാനങ്ങൾ എത്താതിരിക്കാൻ ഗവൺമെന്റ് സനാ വിമാനത്താവളത്തിലെ റൺവെകൾ അടിച്ചു തകർത്തതിനെ തുടർന്നതിൽ രോഷം പൂണ്ട ഹൂത്തികൾ സൗദി അറേബ്യയിൽ ആക്രമണം നടത്തി തിരിച്ചടിച്ചു.
തിങ്കളാഴ്ച്ച യെമെൻ ഗവൺമെന്റ് സൈന്യത്തോട് ജാഗ്രത പാലിക്കാൻ ഉത്തരവ് നൽകി.
യെമെൻറെ യഥാർഥ തലസ്ഥാനമായ സനാ ഹൂത്തികളുടെ പിടിയിലാണ്. ഗവൺമെന്റ് ആസ്ഥാനം ഏഡനിലേക്കു മാറ്റേണ്ടി വന്നു.
സനായിൽ യെമെനി വിമാനം ഇറങ്ങുന്നത് ഹൂത്തികൾ തടഞ്ഞതു കൊണ്ടാണ് അവിടത്തെ റൺവെ അടിച്ചു തകർത്തതെന്നു ഗവൺമെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ വിമാനം ഗവൺമെന്റിന്റെ അനുമതി കൂടാതെ സനായിൽ ഇറങ്ങാൻ പാടില്ല. അത് യെമെൻറെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിൻറെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ഗവൺമെന്റ് ഏതറ്റം വരെയും പോകും.
ടെഹ്റാനിൽ നിന്നു ഹൂത്തികൾക്കു എത്താൻ യെമെനി എയർവെയ്‌സ് വിമാനങ്ങൾ നൽകാമെന്ന വാഗ്‌ദാനം കലാപകാരികൾ സ്വീകരിച്ചില്ലെന്നു ഗവൺമെന്റ് ചൂണ്ടിക്കാട്ടി. അവർക്കു സമാധാനത്തിൽ താൽപര്യമില്ല.
Yemen puts military on high alert