Image

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃത​ദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും

Published on 13 July, 2026
വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃത​ദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും

തിരുവനന്തപുരം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എസി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ മുംബൈ വിമാനത്താവളത്തിൽ നിന്നു ചൊവ്വാഴ്ച രാവിലെ 6.30ന് പുറപ്പെടുന്ന എയർ ഇന്ത്യ (AI 2605) വിമാനത്തിൽ രാവിലെ 8.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. തിങ്കൾ രാത്രി പത്ത് മണിയോടെ വിയറ്റ്നാമിൽ നിന്നു മൃതദേഹങ്ങൾ മുബൈ വിമാനത്താവളത്തിൽ എത്തിക്കും. മുംബൈയിൽ നിന്നാണ് ചെവ്വാഴ്ച രാവിലെയുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക