
നിയമാനുസൃത രേഖകൾ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ച യുഎസ് പൗരനെ യുപിയിൽ മഹാഗൻജ് പോലീസ് അറസ്റ്റ് ചെയ്തതായി അതിർത്തി സേന എസ് എസ് ബി അറിയിച്ചു. 2025 നവംബറിൽ നുഴഞ്ഞു കയറിയ ജോർഡൻ ബ്രൗൺ (36) ഗോവയിൽ കഴിയുകയായിരുന്നുവെന്നു എസ് പി: സിദ്ധാർഥ് പറഞ്ഞു.
നേപ്പാളിലേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണ് ബ്രൗൺ പിടിയിലായത്. കാലിഫോർണിയ സ്വദേശിയാണ് താനെന്നു അയാൾ പോലീസിനോടു പറഞ്ഞു. 70 രാജ്യങ്ങൾ സന്ദർശിച്ചു എന്നാണ് അവകാശവാദം.
തായ്‌ലൻഡിലേക്കു ടൂറിസ്റ്റ് വിസയിൽ പോയിരുന്നു. അവിടെ വച്ചു പാസ്പോർട്ട് നഷ്ടമായി. പിന്നീട് കടൽ മാർഗം ശ്രീലങ്കയിൽ പോയി. അവിടന്നു കടൽ മാർഗം തന്നെയാണ് കഴിഞ്ഞ നവംബർ 2നു ഇന്ത്യയിൽ എത്തിയത്.
ബ്രൗണിന്റെ കയ്യിൽ സാധുവായ ഒരു രേഖയും ഇല്ലെന്നു സിദ്ധാർഥ് പറഞ്ഞു. അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
US citizen without valid documents held in India