
കഴിഞ്ഞ ദിവസം അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയമിനെ പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർ വാനോളം പുകഴ്ത്തുമ്പോൾ അദ്ദേഹത്തെ വധിക്കപ്പെട്ട വലതുപക്ഷ യുവ നേതാവ് ചാർളി കിർക് കഠിനമായി വിമർശിക്കുന്ന പഴയ വീഡിയോ പുറത്തു വന്നു.
യുദ്ധത്തെ പിന്തുണച്ചിരുന്ന ഗ്രെയം ഇസ്രയേലിന്റെയും യുക്രൈന്റെയും കൂടെ ഉറച്ചു നിന്നിരുന്നു. ഇറാനെതിരെ യുദ്ധത്തിനു പോകണമെന്ന നിലപാട് സ്വീകരിക്കയും ചെയ്‌തു. ആയത്തൊള്ള അലി ഖമേനായി കൊല്ലപ്പെടുന്നതിനു മുൻപു തന്നെ ഇറാനിൽ ഭരണമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആ വാദത്തെ 2025 ജൂണിൽ കിർക് എതിർത്തിരുന്നു. യുട്ടാ വാലി യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെ കിർക് പറഞ്ഞു: ഗ്രെയമിനും കൂട്ടർക്കും തനി വട്ടാണ്.
"ലിൻഡ്‌സെ ഗ്രെയം സ്ഥിരമായി ബോധമില്ലാത്ത അവസ്ഥയിലാണ്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും നമുക്ക് മനസിലാക്കാൻ പോലും പാടാണ്.
"ഇറാൻ ഏറെ വൈവിധ്യമുള്ള രാജ്യമാണ്. അതി വിശാലമായ രാജ്യം. യുദ്ധത്തിനു മുറവിളി കൂട്ടുന്നവർ അതൊക്കെ മനസ്സിലാക്കിയിട്ടുണ്ടോ. ഒന്നു തിരിച്ചറിയണം: ഭരണമാറ്റം എന്നാൽ യുദ്ധം തന്നെയാണ്.
"ടെക്സസിന്റെ രണ്ടര ഇരട്ടിയുള്ള രാജ്യമാണ് ഇറാൻ. 90 മില്യൺ ജനങ്ങളുണ്ട്. പ്രാചീനവും മഹത്തരവുമായ ശക്തി ആയിരുന്നു. ആരെയാണ് ആ രാജ്യം നിങ്ങൾ ഏൽപ്പിക്കുക ലിൻഡ്‌സെ ഗ്രെയം? ഹിലരി റോതം ക്ലിന്റൺ ലിബിയയിൽ പോയതു പോലിരിക്കും."
ഇതിനെതിരായ ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങളെയും വിമർശിച്ച കിർക് കൂട്ടിച്ചേർത്തു: "ആയത്തൊള്ളയെ കൊല്ലണം പോലും. ആ കൊതി മാറ്റി വച്ചേരെ. അത് വിവേകമല്ല. ആത്മ നിയന്ത്രണമല്ല.
"അതൊരു ആവേശം മാത്രമാണ്. നമ്മളെ ഇറാഖിൽ ചവറു കുഴിയിൽ ഇറക്കിയ അതേ ആവേശം. എത്ര പേർ മരിച്ചു, എത്രയേറെ അമേരിക്കക്കാർ. അനാവശ്യമായി."
Charlie Kirk had lambasted Graham