
ഇറാൻ പരമാധികാരി ആയിരുന്ന ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനും പുതിയ പരമാധികാരിയുമായ ആയത്തൊള്ള മുജ്‌തബ ഖമേനായി പക പോക്കാൻ ലോക നേതാക്കളുടെ ഉൾപ്പെടെ 13 പേരുടെ പട്ടിക പ്രഖ്യാപിച്ചു.
യുഎസ്-ഇസ്രയേലി സേനകൾ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28നു കൊലപ്പെടുത്തിയ പിതാവിന്റെ രക്തത്തിനു കണക്കു തീർക്കാൻ പ്രസിഡന്റ് ട്രംപ്. ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഇറാൻ ലക്‌ഷ്യം വയ്ക്കുന്നതെന്നു ദേശീയ പത്രമായ 'ഹംഷാഹ്രി' പറയുന്നു.
ആറു ദിവസം നീണ്ട സംസ്കാര ചടങ്ങുകൾക്കു ശേഷം വന്ന മുജ്‌തബയുടെ ആദ്യ പരസ്യ പ്രസ്താവനയിൽ പ്രതികാരം രാജ്യത്തിൻറെ ലക്ഷ്യമാണെന്നു വ്യക്തമാക്കുന്നു. "അത് നടത്തിയിരിക്കും."
ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്ന ഗ്രാഫിക്സ് പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു താഴെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രഡറിച് മെർസ്, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ്, സെന്റ്‌കോം കമാണ്ടർ ബ്രാഡ് കൂപ്പർ, ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹാക്കബി, ഇസ്രയേലി സേനാ മേധാവി ഇയാൽ സമീർ, വിദേശകാര്യ മന്ത്രി ഗിദെയോൻ സാർ എന്നിവരുടെ പേരുകൾ ചേർത്തിരിക്കുന്നു.
"ഈ ക്രിമിനലുകൾ കിടക്കയിൽ കിടന്നു സമാധനമായി മരിക്കില്ല," മുജ്‌തബ പറഞ്ഞു.
എന്നാൽ ഈ പട്ടികയ്ക്ക് ടെഹ്‌റാന്റെ ഔദ്യോഗിക അംഗീകാരം ഉണ്ടെന്ന സൂചനയില്ല. പിതാവിന്റെ മരണത്തിനു കാരണക്കാരായ ആളുകളെ മുജ്‌തബ ഒരിക്കലൂം എടുത്തു പറഞ്ഞിട്ടുമില്ല.
ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് ഇസ്രയേൽ വിവരം നൽകിയിരുന്നു. തന്നെ വധിക്കാൻ ഇറാൻ ഒരുങ്ങുന്നു എന്നു ട്രംപ് തന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തു.
Iran's revenge list has Trump, Netanyahu, Meloni, 10 others