
എൻ എഫ് എൽ ഫ്രാഞ്ചൈസ് സിയാറ്റിൽ സീഹോക്ക്‌സ് $9.6 ബില്യണ് ഇന്ത്യൻ വംശജൻ വിനോദ് ഖോസ്‌ല വാങ്ങും. എൻ എഫ് എൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച കൈമാറ്റം സ്പോർട്സ് ചരിത്രത്തിൽ തന്നെ പടുകൂറ്റൻ കച്ചവടങ്ങളിൽ ഒന്നായി.
മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ പോൾ അലന്റെ ഉടമയിലുള്ള ടീം സൂപ്പർ ബൗൾ ചാമ്പ്യന്മാരാണ്. എൻ എഫ് എൽ ഉടമകൾ ഇത് അംഗീകരിച്ചു കഴിയുമ്പോൾ ഖോസ്‌ല കുടുംബം നിയന്ത്രണം ഏറ്റെടുക്കും.
ഇന്ത്യയിൽ ജനിച്ച ഖോസ്‌ല 1982ൽ സൺ മൈക്രോ സിസ്റ്റംസ് സ്ഥാപിച്ച ശേഷം വെൻച്വർ ക്യാപിറ്റൽ സ്ഥാപനം ഖോസ്‌ല വെൻച്വേഴ്സിന്റെ ഉടമയായി. അതിന്റെ മൊത്തം ആസ്തി $13.7 ബില്യണോളം വരും.
ഡോർഡാഷ്, അഫേം, ഓപ്പൺഡോർ എന്നീ കമ്പനികളെ സ്ഥാപനം പിന്തുണച്ചിട്ടുണ്ട്.
ഖോസ്‌ലയോടു മത്സരിച്ചു ഇന്ത്യൻ വംശജൻ തന്നെയായ ആദിത്യ മിത്തൽ നയിക്കുന്ന ഗ്രൂപ് ഉണ്ടായിരുന്നു.
Vinod Khosla buys Seattle Seahawks