Image

താൻ വധിക്കപെട്ടാൽ 'ഡെഡ്‌മാൻ'സ് സ്വിച്ച്' ഓൺ ആകുമെന്ന് ഡൊണാൾഡ് ട്രംപ്

ഏബ്രഹാം തോമസ് Published on 13 July, 2026
താൻ വധിക്കപെട്ടാൽ 'ഡെഡ്‌മാൻ'സ് സ്വിച്ച്' ഓൺ ആകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : യു എസ് - ഇറാൻ യുദ്ധം നിർണായകമായ ദിനങ്ങളിലൂടെ കടന്നു പോകുകയാണ്. ഏത് നിമിഷമാണ് ഏറ്റുമുട്ടൽ പൂർണമായും മറ നീക്കി ഒരു ലോക മഹാ യുദ്ധമായി തീരുക എന്ന് പറയുക വയ്യ. കൊടും വിപത്തുകൾ ലോക സർവ്വനാശത്തിനു വഴി തെളിക്കുമെന്നു ഇറാനും യുണൈറ്റഡ്  സ്റ്റേറ്റ്സ്ഉം ഇടയ്ക്കിടെ ഭീഷണികൾ  ഉയർത്തുന്നു. ഇത് തന്നെ ആയിരിക്കണം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിൽ  നിന്ന് ഇരു പക്ഷത്തേയും വിലക്കി നിർത്തുന്നത് .  

ഇതിനിടയിൽ തികച്ചും ഒരു നിർണായകമായ വെളിപ്പെടുത്തലുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു. താൻ വധിക്കപെട്ടാൽ ഇറാന് എല്ലാ രംഗത്തും ഇന്ന് വരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത കനത്ത  നാശ നഷ്ടങ്ങൾ വരുത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ കഴിവ് ഉള്ള   ഓട്ടോമാറ്റിക്  സ്റ്റാന്റിംഗ് ഓർഡറുകളിലൂടെ  ഒരു സംവിധാനം തയ്യാറാക്കിയിട്ടുണ്ട് എന്ന് ട്രംപ് അവകാശപ്പെട്ടു.  

എന്നാൽ യു എസ് ഗവേര്മെന്റിനു ഇത് വരെ ഒരു ഓട്ടോമാറ്റിക് പ്രി ഓതറൈസ്ഡ് ഡെഡ്‌മാൻസ്  സ്വിച്ച് (ഉടൻ തിരിച്ചടി നൽകുന്ന സംവിധാനം) ഇല്ല. അതിനാൽ ട്രംപിന്റെ മുന്നറിയിപ്പു വെറും സ്വപ്നം മാത്രം ആകാനാണ് സാധ്യത, 
എന്നാൽ, ട്രംപ് 'വിഭാവന' ചെയ്തത് പോലെ അദ്ദേഹം വധിക്കപെട്ടാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി വരുന്ന ആൾ ഭരണഘടനയുടെ 25 -ആം ഭേദഗതിയും 1947 ലെ പ്രസിഡൻഷ്യൽ സക്ക്‌സെഷൻ ആക്ട്    അനുസരിച്ചും വൈസ്  പ്രസിഡന്റ് ജെ ഡി വാൻസ്  ഉടനെ തന്നെ പ്രസിഡണ്ട് ആകും. അദ്ദേഹത്തിന് തിരിച്ചടിക്കുവാൻ കഴിയുകയും ചെയ്യാം. 
ആ സാഹചര്യത്തിൽ ട്രംപ് ഉദ്ദേശിച്ചിരുന്ന പോലെ വാൻസിനു പ്രവർത്തിക്കുവാൻ കഴിയും.

ഇതൊക്കെയാണ് സാഹചര്യം എങ്കിലും ട്രംപ് തന്റെ ട്രൂത് സോഷ്യലിൽ ശനിയാഴ്ച പങ്കു വച്ചതു ഇറാൻ വളരെ അധികം തവണ യുദ്ധ ഭീഷണികളും തനിക്കെതിരെ വധ ഭീഷണികളും നൽകിയിട്ടുണ്ട് എന്നാണ്. യു എസിന്റെ 1,000 മിസൈലുകൾ ലോഡെഡും ലോക്കെഡ് ഉം    ആയി ഇറാന് എതിരെ തയാർ  ആയി ഇരിക്കുകയാണ്, ഇറാൻ ഉന്നയിച്ച ഭീഷണികൾ അനുസരിച്ചു പ്രവർത്തിച്ചാൽ തിരിച്ചടിക്കുവാൻ എന്ന് ട്രംപ് മറു ഭീഷണി ഉയർത്തി. 

മണിക്കൂറുകൾക്കു ശേഷം ഇറാന്റെ പരമോന്നത നേതാവ് മനോജേടോബാ ഖൊമേനി തന്റെ അച്ഛന്റെ വധത്തിനു പകരം വീട്ടുന്നത് തുടർന്ന് കൊണ്ടിരിക്കും എന്ന് ഭീഷണി പുറപ്പെടുവിച്ചു. സീനിയർ ഖൊമേനി ഫെബ്രുവരിയിൽ ആദ്യ യു എസ് ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 'അച്ഛന്റെ ശുദ്ധ രക്തത്തിനു പകരം വീട്ടും എന്ന് തങ്ങൾ പ്രതിജ്ഞ എടുക്കുകയാണെന്നു' ഖൊമേനി ജൂനിയർ തുടർന്ന് പറഞ്ഞു.
2024 ൽ ട്രംപിനെതിരെ രണ്ടു വധ ശ്രമങ്ങൾ ഉണ്ടായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക