
കോഴിക്കോട് : സിയസ്കോ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അഡ്വ പി എൻ റഷീദലി ( പ്രസിഡൻ്റ് ) പി എൻ വലീദ് ( ജന. സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട 7 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. ചെറൂട്ടി റോഡ് എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ ഫൈസൽ ബാബു എം എൽ എ പുതിയ ഭാരവാഹികൾക്ക് സ്ഥാന ചിഹ്നം നൽകി ഉദ്ഘാടനം ചെയ്തു. സമൂഹ നന്മയ്ക്ക് സന്നദ്ധ സംഘടനകൾ കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിയസ്കോ മുൻ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുൻ ജന.സെകട്ടറി ഫസൽ റഹ്‌മാൻ , വൈസ് പ്രസിഡൻ്റ് മാരായ ഡോ :ഷഹദ് ബിൻ അലി , പി വിമുഹമ്മദ് യൂനസ് , സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി , കെ വി അബ്ദുൽ ഗഫൂർ , ട്രഷറർ എസ് എം മുഹമ്മദ് സാലിഹ് , ഡോ അലി ഫൈസൽ , സി പി കുഞ്ഞഹമ്മദ് , ഡോ പി സി അൻവർ , അമ്പലപ്പള്ളി റഹ്‌മാൻ , സി എ ഹാരിഫ്, നാസീം ബക്കർ , ജമാദ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.