
മൈസൂരു: തന്റെ സ്വരമാധുരിയിലൂടെ പതിറ്റാണ്ടുകളോളം സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി രാജ്യം. ആറ് പതിറ്റാണ്ടായി സംഗീതലോകത്ത് നിറഞ്ഞുനിന്ന എസ് ജാനകിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആ നാദവിസ്‌മയത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തെലുങ്ക് ബ്രാഹ്‌മണ ആചാര പ്രകാരമായിരുന്നു സംസ്‌കാരം. ചെറുമകള്‍ ചിതയ്ക്ക് തീ കൊളുത്തി. സംസ്‌കാര ചടങ്ങുകൾ നടന്നത് കനിയനഹുണ്ടി ഫാം ഹൗസിൽ ആയിരുന്നു. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു ഇവിടെ സംസ്‌കാരം നടത്തിയത്
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ മുതൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരും സഹപ്രവർത്തകരും സംഗീതലോകത്തെ പ്രമുഖരും അവസാനമായി ജാനകിയമ്മയെ കാണാനെത്തി
സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാന്‍ തൊട്ടടുത്തുള്ള മരങ്ങളിലും മറ്റും കയറിയിരിക്കുന്ന ആരാധകരും ജാനകിയമ്മയുടെ അന്ത്യയാത്രയിലെ വേറിട്ട കാഴ്‌ചയായി. സിനിമ, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള സിനിമ സംഗീത പ്രവര്‍ത്തകര്‍ രാവിലെ തന്നെ മൈസുരുവിലെത്തി.
രാവിലെ മുതൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനാവലിയാണ് എത്തിയത്. സംഗീതലോകത്തെയും സിനിമാരംഗത്തെയും പ്രമുഖരും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരളത്തിന് വേണ്ടി മന്ത്രി റോജി എം ജോണ്‍ ഭൗതികദേഹത്തില്‍ ആദരവ് അര്‍പ്പിച്ചു.