
ടെക്‌സാസ്: ബോവി കൗണ്ടിയിലുണ്ടായ ????മായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3:20 ഓടെ ഡെകാല്‍ബിന് സമീപം യു.എസ് ഹൈവേ 259-ലായിരുന്നു അപകടം.
ഡെകാല്‍ബ് സ്വദേശിയായ ഡ്രൂ വില്‍സണ്‍ (23) സഞ്ചരിച്ചിരുന്ന നിസ്സാന്‍ ആള്‍ട്ടിമ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഡോഡ്ജ് ചാര്‍ജര്‍ കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൂ വില്‍സണ്‍ (23) - നിസ്സാന്‍ ആള്‍ട്ടിമയുടെ ഡ്രൈവര്‍, യല്‍ എല്ലെസ്റ്റാഡ് (22), പെയ്റ്റണ്‍ ബട്ട്ലര്‍ (24), ടൈ ബേര്‍ഡ് (20) - ഡോഡ്ജ് ചാര്‍ജറിലുണ്ടായിരുന്ന യാത്രക്കാര്‍ അപകടസ്ഥലത്തു വച്ച് തന്നെ നാല് പേരും മരണപ്പെട്ടതായി ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.