Image

വിദേശത്തെ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ സർക്കാരിന്റെ നിർദേശങ്ങൾ (പിപിഎം)

Published on 12 July, 2026
വിദേശത്തെ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ സർക്കാരിന്റെ നിർദേശങ്ങൾ (പിപിഎം)

ഏതെങ്കിലും വിദേശ രാജ്യത്തിൻറെ പൗരത്വമോ പാസ്പോർട്ടോ ലഭിക്കുന്നവർക്ക്‌ ഇന്ത്യൻ പൗരത്വം സ്വാഭാവികമായും നഷ്ടമാകുമെന്നു ബ്യുറോ ഓഫ് ഇമിഗ്രെഷൻ (ബി ഓ ഐ) എക്‌സിൽ വ്യക്തമാക്കി. ഇന്ത്യയിൽ ആയിരിക്കെ വിദേശ പൗരത്വം നേടിയാൽ കൈക്കൊള്ളേണ്ട നടപടികളും അവർ വിശദീകരിച്ചു.  

ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമ്പോൾ ഇന്ത്യക്കാർ അവർക്കു രാജ്യം നൽകിയ തിരിച്ചറിയൽ രേഖകൾ അടിയറ വയ്ക്കണമെന്ന് ബി  ഓ ഐ പറഞ്ഞു.  പാസ്പോർട്ട്, വോട്ടർ ഐ ഡി, റേഷൻ കാർഡ് തുടങ്ങിയ എല്ലാ രേഖകളും അതിൽ ഉൾപ്പെടുന്നു.  

ഇന്ത്യയിലേക്കു വരേണ്ടവർ പുതിയ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കണം. അതിനു  indianfrro.gov.in എന്ന പോർട്ടലിൽ  e-FRROയിൽ  'Issue of New Visa' സേവനം പ്രയോജനപ്പെടുത്താം.

വിദേശ പൗരത്വം ലഭിച്ചു 30 ദിവസത്തിനകം ഈ അപേക്ഷ നൽകണം. വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാർക്ക് വിസ, റജിസ്ട്രേഷൻ തുടങ്ങി ഇമിഗ്രെഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സേവനം നൽകുന്ന ഏക പോർട്ടലാണ്  e-FRRO. 

ഇന്ത്യയിൽ ആയിരിക്കുന്ന സമയത്തു വിദേശ പൗരത്വം ലഭിക്കുന്നവർക്ക് ഇതു പ്രത്യേകിച്ചും ബാധകമാണ്. രേഖകൾ അടിയറ വയ്ക്കുന്നതും വിസയ്ക്ക് അപേക്ഷിക്കുന്നതും അവർ ഇന്ത്യയിൽ തന്നെ ചെയ്യണം.

മുപ്പതു ദിവസത്തെ കാലാവധി കഴിഞ്ഞും ഈ നടപടിക്രമങ്ങൾ പൂർത്തിയാകാതെ തുടരുന്നവരെ നിയമാനുസൃത ഇമിഗ്രെഷൻ അനുമതി ഇല്ലാതെ രാജ്യത്തു കഴിയുന്നവരായി കണക്കാക്കും. അത് നിയമപരമായ പ്രശ്നങ്ങൾക്കു വഴിവയ്ക്കും.

ഇന്ത്യൻ പൗരത്വം നൽകുന്നതും അതിൽ നിന്ന് ഒഴിവാക്കുന്നതും പൗരത്വ നിയമം അനുസരിച്ചാണെന്നു ബി ഓ ഐ ചൂണ്ടിക്കാട്ടി. വിദേശകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യുറോയാണിത്.

BOI details process after foreign citizenship is acquired in India

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക