Image

പി‌എഫ്‌ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങുന്നു; ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതി

Published on 11 July, 2026
പി‌എഫ്‌ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങുന്നു; ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതി

ന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി‌എഫ്‌ഐ) നേതാക്കൾക്കെതിരെ വിചാരണ നടപടികൾക്ക് തുടക്കമായി. സ്ഥാപക ചെയർമാൻ എരപ്പുങ്കൽ അബൂബക്കർ ഉൾപ്പെടെ 20 പി‌എഫ്‌ഐ ഭാരവാഹികൾക്കെതിരെയാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻ‌ഐ‌എ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തിയത്.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കൽ, ഭീകര ക്യാമ്പുകൾ സംഘടിപ്പിക്കൽ, യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യൽ തുടങ്ങി യു‌എ‌പി‌എ (UAPA) പ്രകാരമുള്ള അതീവ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾ നേരിടുന്നത്. 2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ എൻ‌ഐ‌എ റെയ്ഡുകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. കേന്ദ്ര സർക്കാർ പി‌എഫ്‌ഐ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക