Image

ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു

Published on 11 July, 2026
ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ്  10 പേര്‍ മരിച്ചു

നസാവു: കരീബിയന്‍ രാജ്യമായ ബഹാമസില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 10 പേര്‍ മരിച്ചു. ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. നസാവുവിലെ ലിന്‍ഡന്‍ പിന്‍ഡ്ലിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സാന്‍ ആന്‍ഡ്രോസിലേക്ക് പുറപ്പെട്ട സെസ്‌ന 402 വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്‌ളമിംഗോ എയറിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായി ബഹാമസ് പ്രധാനമന്ത്രി ഫിലിപ് ബ്രേവ് ഡേവിസ് ആദ്യം അറിയിച്ചിരുന്നെങ്കിലും, ഗുരതര പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബഹാമസിന്റെ 53-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ദുരന്തം സംഭവിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക