Image

വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Published on 11 July, 2026
വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍  ദര്‍ശനം നടത്തി

കാസര്‍കോട്: കാല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വിഡി സതീശന്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്.

ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണകുംഭം നല്‍കി മുഖ്യമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി, രാത്രി കൊല്ലൂരിലാണ് താമസിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക