Image

അയോധ‍്യ ക്ഷേത്ര കൊള്ള: സുപ്രീം കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണം; സച്ചിൻ പൈലറ്റ്

Published on 11 July, 2026
അയോധ‍്യ ക്ഷേത്ര കൊള്ള: സുപ്രീം കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണം; സച്ചിൻ പൈലറ്റ്

ആഗ്ര: അയോധ‍്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച കോടിക്കണക്കിന് പണം ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ക്ഷേത്ര ട്രസ്റ്റ് ഉടനെ പിരിച്ചു വിടണമെന്നും ക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.

സംഭാവനയായി ലഭിച്ച പണം ക്ഷേത്രത്തിലേക്ക് ഉപയോഗിക്കുന്നതിന് പകരം പണം മോഷ്ഠിക്കപ്പെട്ടുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കോടിക്കണക്കിന് രൂപയുടെ മോഷണമാണ് നടന്നതെന്നും ആളുകൾ അവരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് സംഭാവന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനത്തിന്‍റെ പണം ദുരുപയോഗം ചെയ്യുന്നത് വലിയ പാപമാണെന്നും അത് ചെയ്തവരും അതിന് സൗകര‍്യമൊരുക്കിയവരും സംരക്ഷിച്ചവരും എല്ലാവരും നടപടി നേരിടണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക