Image

നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം

Published on 11 July, 2026
നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം

പറവൂർ: പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം. ഗോതുരുത്ത് ലിങ്ക് പാലത്തിനു സമീപത്തുള്ള ഹോളിക്രോസ് ജംങ്ഷനിലാണ് അപകടമുണ്ടായത്. ​ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഗോതുരുത്ത് വലിയപറമ്പിൽ ജോസിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 7.20നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തിരിഞ്ഞു പോകുന്നതിനു പകരം കാർ ​ഗെയ്റ്റ് തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ച് പേരും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ചെറിയ പരുക്കുകളോടെ ഇവരെ മൂത്തകുന്നം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടസമയത്ത് വീടിനു മുന്നിലുള്ള റോഡിലും സിറ്റൗട്ടിലുംആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ വീടിന്റെ ​ഗെയ്റ്റ് തകരുകയും വീടിന് കാര്യമായ കേടുപാടുകളുണ്ടാവുകയും ചെയ്തു. കൂടാതെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും തകർന്നു. ബൊ​ഗെയ്ൻവില്ല ചെടികൾ വിറ്റ് ഉപജീവനം കഴിച്ചിരുന്ന കുടുംബമാണ് ജോസിയുടേത്. അപകടത്തിൽ നിരവധി ചെടികൾ നശിച്ചതായും കുടുംബം പറയുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക