Image

നിങ്ങൾ ഈ വടിയും നീട്ടി നിൽക്കണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും; വിഴിഞ്ഞം വിഷയത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

Published on 11 July, 2026
നിങ്ങൾ ഈ വടിയും നീട്ടി നിൽക്കണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും; വിഴിഞ്ഞം വിഷയത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

ന്യൂഡല്‍ഹി: മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിണറായി വിജയന്‍ ക്ഷുഭിതനായത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയും. മാധ്യമങ്ങള്‍ വടിയും നീട്ടി നില്‍ക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ കേരള ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പിണറായിയോട് വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. 'നിങ്ങളുണ്ടല്ലോ.. ഞാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും. വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല'പിണറായി പറഞ്ഞു.

രാവിലെയും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. കേരളാ ഹൗസില്‍നിന്നിറങ്ങി വാഹനത്തില്‍ കയറുന്നതിനിടെയായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയര്‍ത്തത്. 'നിങ്ങള്‍ക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്‌ക്കേണ്ടേ' എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക