Image

ലോകകപ്പില്‍ നിന്ന് അമേരിക്കയും മെക്‌സിക്കോയും പുറത്തായതോടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

പി പി ചെറിയാന്‍ Published on 11 July, 2026
ലോകകപ്പില്‍ നിന്ന് അമേരിക്കയും മെക്‌സിക്കോയും പുറത്തായതോടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോകകപ്പില്‍ നിന്ന് ആതിഥേയരായ അമേരിക്കയും മെക്‌സിക്കോയും പുറത്തായതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു. യു.എസ് ടീം ജയിച്ചിരുന്നെങ്കില്‍ കളിക്കേണ്ടിയിരുന്ന സ്‌പെയിന്‍-ബെല്‍ജിയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കില്‍ 65% കുറവാണ് രേഖപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി 3,200 ഡോളര്‍ (ഏകദേശം 2.6 ലക്ഷം രൂപ) ആയിരുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇതോടെ 1,100 ഡോളറായി (ഏകദേശം 91,000 രൂപ) താഴ്ന്നു.

മെക്‌സിക്കോ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ശനിയാഴ്ച മിയാമിയില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിലയില്‍ 45% ഇടിവുണ്ടായി. 4,000 ഡോളറോളമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 2,000 ഡോളറിന് ലഭ്യമാണ്. മറ്റൊരു ആതിഥേയ രാജ്യമായ കാനഡയും നേരത്തെ പുറത്തായിരുന്നു. ഇരു ടീമുകളുടെയും അപ്രതീക്ഷിത പുറത്താകല്‍ കായിക പ്രേമികള്‍ക്ക് കുറഞ്ഞ ചിലവില്‍ കളി കാണാന്‍ അവസരമൊരുക്കിയെങ്കിലും, ടിക്കറ്റ് വിപണിയെയും യു.എസിലെ പ്രമുഖ സ്‌പോര്‍ട്‌സ് ബാറുകളുടെ ബിസിനസിനെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക