
തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനും, മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ്. വി ഡി സതീശന്‍ ചെയ്യുന്നതില്‍ പകുതിയും പാര്‍ട്ടി വിരുദ്ധമാണെന്നാണ് രൂക്ഷ വിമര്‍ശനം. ഭയങ്കര ജനാധിപത്യ ബോധം ഉള്ള സംവിധാനമാണ് യുഡിഎഫ് എന്നും പരിഹാസമുണ്ട്. കെപിസിസി നാഥന്‍ ഇല്ലാതെ ആയെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൂക്കി സര്‍ക്കാര്‍ പട്ടി വില നല്‍കുന്നില്ലെന്ന പരിഹാസവും ഉയര്‍ത്തിയിട്ടുണ്ട്. ലോയേഴ്സ് കോണ്‍ഗ്രസ് തിരൂര്‍ താലൂക്ക് കമ്മറ്റിയുടെ വാട്‌സാപ്പ് ചര്‍ച്ചയാണ് പുറത്തു വന്നിരിക്കുന്നത്.
സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ കോണ്‍ഗ്രസില്‍ വലിയ അതൃപ്തി പുകയുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകരേയും സംഘപരിവാര്‍ അനുകൂല അഭിഭാഷകരേയും ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് അഭിഭാഷക സംഘടന ഉയര്‍ത്തുന്ന വിമര്‍ശനം. മിനിമം നിയമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിലോ ലോയേഴ്സ് കോണ്‍ഗ്രസിലോ മെമ്പര്‍ഷിപ്പ് കൊടുത്തുകൂടെ എന്നുമാണ് കോണ്‍ഗ്രസ് അഭിഭാഷകര്‍ ചോദിക്കുന്നത്. കലങ്ങളായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞാണ് നിയമനങ്ങള്‍ എന്നതാണ് ഇവര്‍ പറയുന്നത്.
വിഷയത്തില്‍ അബില്‍ വര്‍ക്കി അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാരാതി നല്‍കിയിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലേഷ്യത് സേവ്യര്‍ ഇന്നലെ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ ഇതില്‍ പുനരാലോചനയ്ക്ക് തയ്യാറാകിയോക്കില്ല എന്ന നിഗമനത്തിലാണ് കടുത്ത വിമര്‍ശനമുയര്‍ത്തി അഭിഭാഷക സംഘടന തന്നെ രംഗത്ത് വന്നിരിക്കുന്നത്.