
ഒഹായോ: ഒഹായോയില്‍ മൃഗങ്ങളെപ്പോലെ ക്രൂരമായ സാഹചര്യത്തില്‍ 16 കുട്ടികളെ പൂട്ടിയിട്ട കേസില്‍ അറസ്റ്റിലായ അമ്മ എലിസബത്ത് സൈഡേഴ്‌സ് (33) വീണ്ടും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. 15-ാം വയസ്സില്‍ ആദ്യ പ്രസവം കഴിഞ്ഞ എലിസബത്തിന്റെ 19-ാമത്തെ ഗര്‍ഭമാണിതെന്നാണ് സൂചന. ഇവര്‍ ജയിലിലായതിനാല്‍ ഗര്‍ഭാവസ്ഥ കണക്കിലെടുത്ത് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടികളില്‍ ചിലര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. കുടുംബത്തിനുള്ളിലെ അവിഹിത ബന്ധങ്ങളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. കേസില്‍ കുട്ടികളുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.