Image

വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം രഞ്ജി ഏറാമലക്ക്

Published on 10 July, 2026
വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം  രഞ്ജി ഏറാമലക്ക്

കോഴിക്കോട് : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ  2026 ലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം   രഞ്ജി ഏറാമലക്ക്.   എഴുത്തുകൂട്ടം  ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്സ് കേന്ദ്ര സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറിയും വടകരക്കടുത്ത് ഏറാമല സ്വദേശിയുമായ രഞ്ജി ഏറാമലയുടെ  "പി എൻ " എന്ന കൃതിയും  കവി, ഗാനരചന, സംവിധാനം, നിർമ്മാണം, തുടങ്ങി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരമെന്ന് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.   

വൈലോപ്പിള്ളിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ജൂലൈ 11,12 തീയതികളിൽ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. ജൂലൈ 11ന് ഉച്ചക്ക് രണ്ടുമണിക്ക് മന്ത്രി ശ്രീ ഒ ജെ ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക