
ഇറാനിൽ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരം നടക്കുന്നതിനിടെ ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യുഎസ് നിഷേധിച്ചു. ഖമേനായിയുടെ ജന്മനാടായ മഷാദിൽ നടന്ന സംസ്കാരം അവിടേക്കുള്ള റെയിൽ ലൈൻ തകർക്കപ്പെട്ടതു മൂലം വൈകിയിരുന്നു.
ഇറാന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബുഷേഹാറിലും ആക്രമണം ഉണ്ടായി. മറ്റാരും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനാൽ ആക്രമണം നടത്തിയത് ഇസ്രയേൽ ആണെന്ന നിഗമനം ഉണ്ടായി.
യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനെതിരെ ആക്രമണങ്ങൾ നിർത്തി വച്ചതിൽ രോഷം പൂണ്ട ഇസ്രയേൽ ഏറ്റവും ഒടുവിൽ അദ്ദേഹത്തെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്നൊരു വിവരം നൽകിയെന്നു യുഎസ് മാധ്യമ റിപ്പോർട്ടുണ്ട്. തന്നെ കൊല്ലാൻ ഇറാൻ ശ്രമിക്കുന്നുവെന്നു ആങ്കറയിൽ ട്രംപ് പറയുകയും ചെയ്തു.
യുഎസ്-ഇറാൻ ചർച്ചകൾ തുടരുമ്പോഴാണ് ഇസ്രയേലി പ്രധാനമന്തി ബെന്യാമിൻ നെതന്യാഹു തന്നെ ഈ കാർഡ് കളിച്ചതെന്നു യുഎസ് പത്രങ്ങൾ പറഞ്ഞു. ട്രംപിനെ ചൊടിപ്പിച്ചു ചർച്ച പൊളിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നു എന്നാണ് അവരുടെ നിഗമനം.
എന്നാൽ ചർച്ച തുടരാൻ തന്നെ ആഗ്രഹിക്കുന്നു എന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. വീണ്ടും യുദ്ധത്തിനു പോയാൽ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു പരുക്കു പറ്റുമെന്ന് അവർ കരുതുന്നു.
തിരിച്ചടിച്ചെന്നു ഇറാൻ
യുഎസ് ചൊവാഴ്ചയും ബുധനാഴ്ചയും നടത്തിയ ആക്രമണങ്ങൾക്കു തിരിച്ചടിയായി ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ യുഎസ് താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ആക്രമിച്ചെന്നു ഇറാൻ വ്യാഴാഴ്ച്ച അറിയിച്ചു.
തെക്കൻ ഇറാനിൽ നിരവധി സ്‌ഫോടനങ്ങൾ വ്യാഴാഴ്ചയും ഉണ്ടായി. കൊണാറക്, സിറിക് എന്നിവ ഉൾപ്പെടെ പല ജനവാസ മേഖലകളും ആക്രമിക്കപ്പെട്ടു. 'ശത്രു' ആണ് ആക്രമിച്ചതെന്നു പറഞ്ഞ ഇറാൻ പക്ഷെ പേര് പറഞ്ഞില്ല.
Iran attacked as Khamenei was being buried