
കൊല്ലം: എംഎൽഎ ബോർഡ് മാറ്റിയിട്ടില്ലെന്ന് കാണിച്ച് മുൻ എംഎൽഎയും നടനുമായ മുകേഷിനെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ.
കൊല്ലത്ത് പുതിയ എംഎൽഎ അധികാരത്തിലേറിയിട്ടും പഴയ എംഎൽഎ ബോർഡ് മാറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ചിത്രമുൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യം ഫെയ്സ്ബുക്കിലൂടെയാണ് വിഷ്ണു സുനിൽ പുറത്തു വിട്ടത്.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
കൊല്ലം നിയോജക മണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എംഎൽഎ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്......
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.