Image

ദിവ‍്യ എസ്. അയ്യരുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി; വിവാദമാക്കേണ്ടതില്ലന്ന് കെ.കെ. ശൈലജ

Published on 09 July, 2026
ദിവ‍്യ എസ്. അയ്യരുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി;  വിവാദമാക്കേണ്ടതില്ലന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്നും ദിവ‍്യ എസ്. അയ്യരെ സ്ഥലം മാറ്റിയ സംഭവം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സ്വാഭാവിക നടപടിയാണിതെന്നാണ് അവരുടെ വിശദീകരണം.

പുതിയ സർക്കാർ വരുമ്പോൾ ഉദ‍്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുമെന്നും മനപൂർവമായി മാറ്റിയതാണോയെന്ന് തനിക്ക് അറിയില്ലെന്നും ഉദ‍്യോഗസ്ഥരുടെ മാറ്റം ഭരണപരമായ കാര‍്യങ്ങളുടെ ഭാഗമാണെന്നും ശൈലജ പറഞ്ഞു.

ദിവ‍്യ എസ് അയ്യരെ സ്ഥലം മാറ്റിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.കെ. ശൈലജ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക