
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹര്‍ജികള്‍ ഇടക്കാല ഉത്തരവിനായി ഹൈക്കോടതി മാറ്റി. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയാണ് മാറ്റിയത്.
ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്നും പള്‍സര്‍സുനി കൊടും ക്രിമിനലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ജാമ്യം അനുവദിച്ച് ഒരുമാസം തികയും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു.