Image

ദേവലോകത്തിന് ഇനി സൂര്യശോഭ, ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം

Published on 09 July, 2026
ദേവലോകത്തിന് ഇനി സൂര്യശോഭ, ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ 100 കിലോ വാട്ടിന്റെ ഓണ്‍ഗ്രിഡ് സൗരോര്‍ജപ്ലാന്റ് പ്രവര്‍ത്തനക്ഷമമായി. സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊര്‍ജ്ജസ്വയംപര്യാപ്ത കൈവരിച്ചു. കാതോലിക്കേറ്റ് അരമന കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന സണ്ടേസ്‌ക്കൂള്‍ ഓഫീസ് കെട്ടടത്തിന് മുകളിലായാണ് 180 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പുനരുപയോ?ഗിക്കാവുന്ന ഊര്‍ജസ്രോതസുകളുടെ ഉപയോ?ഗം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈ?ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍?ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍?ഗീസ് ഏബ്രഹാം, അരമന മാനേജര്‍ ഫാ.യാക്കോബ് റമ്പാന്‍, ഫാ സജി യോഹന്നാന്‍, ഡെപ്യൂട്ടി സെക്രട്ടറി പി.യു കുര്യന്‍, എല്‍സോള്‍ പവര്‍ സെല്യൂഷന്‍സ് എം.ഡി ടിന്‍സു മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കുന്നു.ഫാ.യാക്കോബ് റമ്പാന്‍,ഫാ.ഡോ.തോമസ് വര്‍?ഗീസ് അമയില്‍, റോണി വര്‍?ഗീസ് ഏബ്രഹാം, ടിന്‍സു മാത്യു എന്നിവര്‍ സമീപം.

ദേവലോകത്തിന് ഇനി സൂര്യശോഭ, ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക